വിന്‍ഡോസ് തകരാർ..നെടുമ്പാശ്ശേരിയില്‍നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി…

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാരിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്നുള്ള അഞ്ച് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി.മുംബൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവുമാണ് റദ്ദാക്കിയത്.

വിന്‍ഡോസില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി ഇപ്പോളും തുടരുകയാണ്. 200ലധികം വിമാനങ്ങളാണു കഴിഞ്ഞ മണിക്കൂറുകളില്‍ റദ്ദാക്കിയത്. ഇതോടെ വിദേശരാജ്യങ്ങളില്‍നിന്ന് ഡല്‍ഹി വഴി കേരളത്തിലേക്കുള്ള യാത്രക്കാരും ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്

Related Articles

Back to top button