വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി….

വയനാട് തിരുനെല്ലിയിൽ വിദേശ വനിതയെ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ് സ്വദേശിയായ യുവതിക്ക് നേരെ തിരുനെല്ലി ക്ലോവ് റിസോർട്ടിലെ ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഡിജിപിക്ക് യുവതി ഇ-മെയിലായി പരാതി നൽകിയിട്ട് ഒരാഴ്ചയായെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിനായില്ല.വയനാട് സന്ദർശിക്കാനായി എത്തിയ നെതർലൻഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തിരുമ്മൽ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥന് പരാതി നൽകി ഒരാഴ്ചയായിട്ടും പൊലീസ് അലംഭാവം കാണിക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്.
കഴിഞ്ഞ ഡിസംബർ മാസം ആദ്യമാണ് ഓൺലൈൻ ബുക്കിങ് വഴി തിരുനെല്ലിയിലെ ക്ലോവ് റിസോർട്ടിൽ യുവതി എത്തിയത്. ലൈംഗികാതിക്രമത്തിനെതിരെ ഇന്ത്യയിൽ പരാതി നൽകേണ്ടത് എങ്ങനെയാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു. നാട്ടിലെത്തിയതിന് ശേഷമാണ് കഴിഞ്ഞ പതിനാലാം തീയതി യുവതി എഡിജിപിക്ക് ഇ-മെയിലൂടെ പരാതി നൽകിയത്. പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ തീരുമാനം.

Related Articles

Back to top button