വിനേഷ് ഫോഗട്ടിന് ആവേശ സ്വീകരണം..വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന് സൂചന…

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനം തനിക്ക് അറിയാമെന്നും വിനേഷ്. സപ്പോര്‍ടിംഗ് സ്റ്റാഫിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങള്‍ക്കിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

അതേസമയം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനേഷിന് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.ഗുസ്തിതാരങ്ങളായ ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, കോൺഗ്രസ് എം.പി ദീപേന്ദർ ഹൂഡ എന്നിവർ വിനേഷ് ഫോഗട്ടിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.ഹരിയാനയിൽ നിന്നുള്ള വിനേഷിന്റെ നാട്ടുകാരും അവരെ സ്വീകരിക്കാനായി എത്തി. വൈകാരികമായി സംസാരിച്ച വിനേഷ് രാജ്യം നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്ന് പറഞ്ഞു.ഇവിടെനിന്നും വിനേഷ് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.

Related Articles

Back to top button