വിനേഷ് ഫോഗട്ടിന്റെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല..വിധി പറയുക….

ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഉത്തരവ് ഇന്നില്ല. അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിധി പ്രസ്താവിക്കുന്നത് അന്താരാഷ്ട്ര കായിക പരിഹാര കോടതി നാളത്തേക്കാണ് നീട്ടിയത്. ഇന്ത്യന്‍ സമയം നാളെ വൈകിട്ട് 9.30നുള്ളില്‍ തീരുമാനം ഉണ്ടാകും.

കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ ഭാരുകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്. വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി ലഭിക്കും.

Related Articles

Back to top button