വിധികര്‍ത്താവിന്‍റെ മരണം… ഉത്തരവാദി എസ്എഫ്ഐ….
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയുടെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ സ്വദേശി ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ എബിവിപി. ഷാജിയുടെ മരണത്തിന്‍റെ ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഒരു കലോത്സവത്തിന്‍റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിൽ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്‍റെ ഗതിയിലെത്തിച്ചത് സംഘാടകരാണ്.യൂണിവേഴ്സിറ്റി യൂണിയൻ നയിക്കുന്ന എസ് എഫ് ഐ ആണ് സംഘാടകര്‍. അതിനാല്‍ തന്നെ ഈ മരണത്തിന്‍റെ ഉത്തരവാദികളും എസ്എഫ്ഐയാണ്.
ഇന്നലെ രാത്രിയോടെയാണ് കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.