വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു
അരൂർ: വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. തോപ്പുംപടി അറക്കൽ വീട്ടിൽ പ്രിയങ്ക കന്തസ്വാമി(17) ആണ് മരിച്ചത്. എറണാകുളം ചിന്മയ വിദ്യാലയ പ്ലസ്ടു വിദ്യാർഥിനിയാണ് പ്രിയങ്ക. അരൂരിലുള്ള കൂട്ടുകാരികളുടെ വീടുകളിൽ വിരുന്നിനെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞുവീഴുക യായിരുന്നു. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. ഇന്നലെയാണ് പ്രയങ്ക അരൂരിൽ എത്തിയത്. നാഗർകോവിൽ സ്വദേശികളായ ഇവർ ഇരുപതു വർഷമായി എറണാകുളം പള്ളൂരുത്തി യിലാണ് താമസം. കന്തസ്വാമി, പ്രത്മ ദമ്പതികളുടെ മകളാണ്. ഷൺമുഖപ്രിയയാണ് സഹോദരി.