വിദ്യാർഥിനിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കി.. വീഡിയോ കോൾ വാഗ്ദാനം നൽകി..പണം തട്ടിയ 18കാരൻ അറസ്റ്റിൽ…
ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പണം തട്ടിയ പതിനെട്ടുകാരൻ അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയായ കോളേജ് വിദ്യാർത്ഥിയാണ് പിടിയിലായത്.ഫേക്ക് അക്കൗണ്ട് വഴി വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങളാണ് ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അക്കൗണ്ട് ഉപയോഗിച്ച് പലരോടും ചാറ്റ് ചെയ്ത് സൗഹൃദം സൃഷ്ടിക്കുകയും വീഡിയോ കോൾ ചെയ്യാമെന്ന് വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു പ്രതി.
വിദ്യാർഥിനിയുടെ ചിത്രങ്ങൾ മറ്റൊരു അക്കൗണ്ടിൽ സ്ഥിരമായി വരുന്നത് കണ്ട സുഹൃത്താണ് വിവരം പരാതിക്കാരെ അറിയച്ചത്. തുടർന്ന് തിരൂർ പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ യുവാവ് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി