വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ…
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. മാലൂർ ശ്രീകൃഷ്ണ മന്ദിരത്തിൽ മഞ്ജോഷ് (43) ആണ് അറസ്റ്റിലായത്. കുട്ടിയിൽനിന്ന് പീഡന വിവരം അറിഞ്ഞ അധ്യാപകർ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.ഒളിവിൽപോയ പ്രതിയെ കൊല്ലം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ സദാനന്ദപുരത്തുവെച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. മുമ്പ് രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായിരുന്നുഅറസ്റ്റിലായ മഞ്ജോഷ്.