വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു..ഫോട്ടോകൾ പകർത്തി ഭീഷണിപ്പെടുത്തി..ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ…

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്.കൊടകര, ആളൂർ , കൊമ്പിടിഞ്ഞാമാക്കൽ പ്രദേശങ്ങളിലായി മൂന്ന് ട്യൂഷൻ സെൻ്ററുകളുടെ ഉടമയാണ്. വിദ്യാർഥിനിയെ ഭീഷിപ്പെടുത്തി ചിത്രങ്ങളെടുത്തെന്നാണ് പരാതി. പ്രതിയുടെ ഫോണും ലാപ്ടോപ്പും വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൽ വച്ച് പെൺകുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തുകയായിരുന്നു.

2021 മുതൽ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോകൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി അമ്മയ്ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു. പരാതി അറിഞ്ഞ ഉടനെ പോലീസ് രഹസ്യമായി മഫ്തിയിൽ ഇയാളുടെ സ്ഥാപനത്തിലെത്തി. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.

Related Articles

Back to top button