വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗിനുള്ളിൽ നിന്നും മലമ്പാമ്പിനെ പിടികൂടി…

ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗിൽ നിന്നും മലമ്പാമ്പിനെ കണ്ടെത്തി.എൽ.എഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.സ്കൂളിലെത്തി ക്ലാസ് തുടങ്ങിയ ആദ്യ പിരീഡിൽ ബാഗ് തുറന്ന് പഠനോപകരണം എടുക്കുന്നതിനിടയിലാണ് പഴയന്നൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കയ്യിൽ പാമ്പ് തട്ടിയത്. ഉടൻതന്നെ കൈവലിച്ച് നോക്കിയപ്പോൾ പാമ്പിനെ കാണുകയും തുടർന്ന് സഹപാഠി ബാഗിന്റെ സിബ്ബ് അടയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ വീട്ടിൽ നിന്നുമാണ് പാമ്പ്
കയറിക്കൂടിയത് എന്നാണ് നിഗമനം.

Related Articles

Back to top button