വിദ്യാർത്ഥികൾ സാഹസിക യാത്ര നടത്തിയാൽ രക്ഷിതാക്കൾക്ക് എട്ടിന്റെ പണി..ലൈസൻസ് സസ്‌പെന്റ് ചെയ്യും…
സ്കൂൾ കോളേജ് വിദ്യാർഥികൾ വാഹനങ്ങളിൽ നടത്തുന്ന സാഹസിക യാത്രക്ക് പൂട്ടിടാൻ തീരുമാനിച്ച് മനുഷ്യാവകാശ കമ്മീഷൻ. സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർഥികളുടെ വാഹനങ്ങളിലെ സാഹസിക പ്രകടനത്തിൽ ഇനി മുതൽ കനത്ത നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഉത്തരവുണ്ട്. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.