വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം…ചേരി തിരിഞ്ഞ് തമ്മിലടിച്ചു….

തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. കോളേജിൽ നടന്ന ഹോളി ആഘോഷത്തിൽ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം. മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ക്യാമ്പസിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളെ അവരുടെ താമസസ്ഥലത്ത് കയറി മർദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘർഷം നിയന്ത്രിച്ചത്. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.

Related Articles

Back to top button