വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം..സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി…

എട്ടാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് ക്രൂരമായി മര്‍ദിച്ചു .അക്രമികൾ കുട്ടിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും പരാതി. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു .ഡൽഹിയിലാണ് സംഭവം .മാർച്ച് 18നായിരുന്നു കുട്ടിക്ക് മർദ്ദനം ഏറ്റത് . മർദനവിവരം ആരോടും പറയരുതെന്നും, പറഞ്ഞാൽ ഇതേ സ്കൂളിൽ പഠിക്കുന്ന സഹോദരി അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കി.

മർദനമേറ്റ കുട്ടിയും സഹപാഠികളും തമ്മിൽ നേരുത്തെ വാക്കുതർക്കം നടന്നിരുന്നു .ഇതിന്റെ തുടർച്ചയായിട്ടാണ് കുട്ടിക്ക് മർദ്ദനമേറ്റത് .സഹപാഠികൾ മർദിച്ച വിവരം പേടികാരണം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ വയറുവേദനയെ തുടർന്ന് കൂട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോളാണ് മർദ്ദന വിവരം പുറത്തറിഞ്ഞത് .കുട്ടിയുടെ മലദ്വാരത്തിലേക്ക് വടിപോലുള്ള എന്തോ സാധനം കുത്തിക്കയറ്റിയത് വഴി ഗുരുതരമായ പരിക്കാണുണ്ടായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഐപിസി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ സഹപാഠിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി.

Related Articles

Back to top button