വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി….ഗുരുദേവ കോളജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടി….

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ നാലു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനില്‍ ഭാസ്ക്കറിന്റെ വിശദീകരണം തേടി സർവകലാശാല. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് സർവകലാശാല പ്രിൻസിപ്പലിന്റെ വിശദീകരണം തേടിയത്. അതേസമയം, വിശദീകരണം തേടി ഇന്നലെ കത്ത് കിട്ടിയതായി പ്രിൻസിപ്പൽ പ്രതികരിച്ചു. ഉടനടി വിശദീകരണം നൽകുകയും ചെയ്തുവെന്നും പ്രിൻസിപ്പൽ പറഞ്ഞു

Related Articles

Back to top button