വിദ്യാവാഹൻ @ KL-31 വയനാട്ടിലേക്ക്..

മാവേലിക്കര- താലൂക്കിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ നൽകിയ പഠനോപകരണ കിറ്റുകളുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് യാത്രതിരിച്ചു. ഉരുൾ തകർത്ത വയനാട്ടിലെ സ്കൂളുകളിലെ കുട്ടികൾക്ക് വേണ്ടി പഠനോപകരണങ്ങൾ ശേഖരിക്കുവാനുള്ള പദ്ധതിയായിരുന്നു വിദ്യവാഹൻ @ KL-31. മാവേലിക്കര താലൂക്കിലെ സ്കൂൾ അധികൃതരെയും രക്ഷകർത്താക്കളെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെ ഉൾക്കൊള്ളിച്ച് മാവേലിക്കര സബ് ആർ.ടി ഓഫീസ് രൂപവൽക്കരിച്ച വിദ്യാവാഹൻ @ KL-31 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഉയർന്നുവന്ന ആശയമാണ് പഠനോപകരണ ശേഖരണം. ബുക്കുകൾ, കുട, വാട്ടർ ബോട്ടിൽ, ഇൻസ്ട്രമെന്റ് ബോക്സ്, പേനകൾ, പെൻസിലുകൾ, ചോറ്റുപാത്രം എന്നിവ അടങ്ങിയ 325 ബാഗുകളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വയനാട്ടിലെ കുട്ടികളിലേക്ക് എത്തിക്കുന്നത്. വിദ്യാവാഹനം @ KL-31 എം.എസ് അരുൺ കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു വയനാട്ടിലേക്ക് യാത്രയാക്കി. മാവേലിക്കര ജോ.ആർ.റ്റി.ഓ എം.ജി മനോജ്, എം.വി.ഐ പ്രമോദ്, എ.എം.വി.ഐ സജു പി.ചന്ദ്രൻ എന്നിവരാണ് പഠനോപകരണങ്ങൾ നിറഞ്ഞ വാഹനം വയനാട്ടിൽ എത്തിക്കുന്നത്. ചടങ്ങിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ആർ.ടി ഓഫീസ് ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. താലൂക്കിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ സ്നേഹം നിറച്ച ബാഗുകൾ വയനാട്ടിലെ കാണാത്ത കൂട്ടുകാർക്ക് നേരിട്ട് നൽകുന്ന ദൗത്യം ആണ് മോട്ടോർവാഹന വകുപ്പ് ഏറ്റെടുത്തത്

Related Articles

Back to top button