വിദ്യാലയങ്ങൾക്ക് നാളെ അവധി….
വിദ്യാലയങ്ങൾക്ക് നാളെ അവധി. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.