വിദ്യാലയങ്ങൾക്ക്‌ നാളെ അവധി

കൊച്ചി: വിദ്യാലയങ്ങൾക്ക്‌ നാളെ അവധി. ഒന്നുമുതൽ ഏഴ് വരെയുള്ള സ്കൂളുകൾക്കും അംഗനവാടികൾക്കും കിന്‍റർഗാർട്ടൺ, ഡേ കെയർ സെന്‍ററുകൾക്കും അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുക രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാലയങ്ങൾക്ക്‌ ജില്ലാ കലക്ടര്‍ രേണു രാജ് അവധി പ്രഖ്യാപിച്ചു. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് അവധി പ്രഖ്യാപനം.

Related Articles

Back to top button