വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടു… പ്രിൻസിപ്പലിനു മര്‍ദ്ദനം….
കുട്ടികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നുമുള്ള പരാതിയുണ്ടെന്നാരോപിച്ച് സ്കൂള്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ച് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍. തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ മാനേജ്മെന്റ് നിഷേധിച്ചു. പ്രിൻസിപ്പലിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.