വിദേശ വനിതയെ 5 ദിവസം പീഡിപ്പിച്ചതായി ആരോപണം….റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി…
പാകിസ്ഥാനിൽ വിദേശ വനിത അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. 28 വയസ് പ്രായമുള്ള ബെൽജിയം സ്വദേശിയെ ഓഗസ്റ്റ് 14ന് കൈകളും കാലുകളും കെട്ടിയിട്ട നിലയിൽ റോഡ് ഇസ്ലാമബാദിൽ നിന്ന് കണ്ടെത്തിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് ദിവസം ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് യുവതി പാക് പൊലീസിനോട് വിശദമാക്കിയതെന്നാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇസ്ലാമബാദിൽ ആറ് മാസങ്ങൾക്ക് മുൻപ് എത്തിയതെന്നാണ് യുവതിയുടെ അവകാശവാദം. ഇസ്ലാമബാദിൽ ഒപ്പം താമസിച്ചിരുന്ന യുവാവാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം.