വിദേശത്ത് നിന്നും തിരുവനന്തപുരത്ത് വിമാനമിറങ്ങിയയാളെ തട്ടികൊണ്ട് പോയി…
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയതായി പരാതി.സ്വിഫ്റ്റ് കാറിലെത്തിയ 3 അംഗ സംഘമാണ് ഇയാളെ തട്ടികൊണ്ട് പോയത്.ഇന്ന് രാവിലെ വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഓട്ടോ റിക്ഷയിൽ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു തമിഴ്‌നാട് സ്വദേശിയെ തട്ടികൊണ്ട് പോയത്.സ്വഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ അറിയിച്ചത്. യാത്ര ചെയ്തയാൾ ആരാണെന്നോ ആക്രമണത്തിൻ്റെ പിന്നിലെ ഉദ്ദേശമെന്തെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.