വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ….

അമ്പലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനു സമീപം സ്കൈലൈൻ എൻറർപ്രൈസസ് എന്ന ട്രാവൽ ഏജൻസി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി ജോലി നൽകാതെ പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ.ആലപ്പുഴ വെള്ളക്കിണർ വാർഡിൽ പുന്നക്കൽ പുരയിടം വിട്ടിൽ അബൂബേക്കറിൻ്റെ മകൻ നൌഷാദ് ( 52 ), കോട്ടയം തലയാഴം പഞ്ചായത്ത് പുത്തൻതറ വീട്ടിൽ കുട്ടപ്പൻ്റെ മകൻ അരവിന്ദൻ ( 59 )എന്നിവരാണ് പിടിയിലായത്.ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണം വാങ്ങി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. ഈ കേസ്സിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

Related Articles

Back to top button