വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതി അറസ്റ്റിൽ…
അമ്പലപ്പുഴ: കംമ്പോഡിയയിൽ ഓൺലൈൻ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു പേരെ പറ്റിച്ച പ്രതി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ അഷറഫ് ൻ്റെ മകൻ മനൂഫ് ( 30 ) നെ ആണ് അറസ്റ്റു ചെയ്തത് .പ്രതി 1,60,000 രൂപ വീതം വാങ്ങി നെടുമ്പാശ്ശേരി എയർപോട്ടിൽ വഴി കംമ്പോഡിയയിലേയ്ക് കയറ്റി അയച്ചവരുടെ പരാതിയിലാണ് കേസ്.ഇവർക്ക് ജോലിയോ, ശമ്പളമോ കൊടുക്കാതെ തിരികെ നാട്ടിലേയ്ക്ക് കയറ്റിവിടാതിരുയ്ക്കുകയും ചെയ്യുകയാണെന്നാണ് പരാതി.
.ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെ.പി.ടോംസണിന്റെ നേതൃത്തിൽ എസ്സ്.ഐമാരായ അജ്മൽ ഹുസ്സൈൻ, നെവിൻ റ്റി.ഡി, അശോകൻ ബി.കെ, എസ്സ്.സി.പി.ഒമാരായ വിപിൻദാസ്, ശ്യാം. ആർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.