വിജയ്‌യുടെ അവസാന ചിത്രം..പ്രതിഫലം കേട്ട് ഞെട്ടി സിനിമ ലോകം….
രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് നടന്‍ വിജയ് വ്യക്തമാക്കിയിരുന്നു .ഇപ്പോൾ ഇതാ തന്റെ കരിയറിലെ 69-ാമത്തെ സിനിമയായിരിക്കും അവസാന ചിത്രം എന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തു .ഇതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാവാനാണ് തീരുമാനം .വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന വിജയിയുടെ കരിയറിലെ 68-ാമത്തെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ വർഷം ചിത്രം റിലീസ് ചെയ്യും.
വിജയിയുടെ 69-ാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് ആർആർആർ നിർമ്മാതാവ് ഡിവിവി ദനയ്യയാണ് .ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും എന്നാണ് വിവരം. ചിത്രത്തിന് പ്രതിഫലമായി വിജയ് 250 കോടി രൂപ വാങ്ങും എന്നാണ് റിപ്പോർട്ട് .വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഫെബ്രുവരി ആദ്യമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ജോലികള്‍ പുരോഗമിക്കുകയാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കാനുള്ള ലക്ഷ്യത്തിലാണ് വിജയ്യുടെ പാര്‍ട്ടി പ്രവർത്തിക്കുന്നത്. 2025 രണ്ടാം പകുതി മുതൽ മുഴുവൻ സമയ രാഷ്ട്രീയം ഏറ്റെടുക്കുന്ന താരം ഒരു വർഷത്തേക്ക് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും എന്നാണ് വിവരം. 2026ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



