വിജയിച്ചാലും തോറ്റാലും രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരിക്കലും പന്ന്യന്‍ കേന്ദ്രമന്ത്രിയാകാന്‍ പോകുന്നില്ല

തിരുവന്തപുരത്തു സിറ്റിംഗ് എം.പിയായ ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ്സ് ഒരിക്കല്‍ കൂടി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിയാകട്ടെ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇടതുപക്ഷത്തിന് രാഷ്ട്രീയ മണ്ഡലം ഇത്തവണയെങ്കിലും പിടിച്ചെടുക്കണമെന്ന വാശിയില്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ പാവപ്പെട്ടവൻ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതും പന്ന്യന്‍ രവീന്ദ്രന്‍ തന്നെയാണ്. പാര്‍ട്ടി ഓഫീസില്‍ താമസിച്ച് ബസിലും ട്രെയിനിലും ഓട്ടോയിലും യാത്ര ചെയ്തും നടന്നുമാണ് ഇന്നും പന്ന്യന്‍ രവീന്ദ്രന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.

എന്നാൽ ഇപ്പോൾ തരൂരിനെ പോലെ ലോകം അറിയുന്ന ആളായി മാറാനും പോകുന്നില്ല. എന്നാല്‍, മറ്റൊരു കാര്യം ഉറപ്പാണ്. അദ്ദേഹം വിജയിച്ചു കഴിഞ്ഞാലും ഇല്ലെങ്കിലും ഇവിടെ തന്നെയുണ്ടാകും. ഇപ്പോള്‍ കാണുന്നതു പോലെ ഏതെങ്കിലും തട്ടുകടയുടെ കസേരയിലും പാര്‍ട്ടി ഓഫീസിലും തെരുവിലു ഒക്കെയായി ജനങ്ങളുടെ ഇടയില്‍ അദ്ദേഹം കാണും. സമ്പന്നരുടെ സഹായം വേണ്ടന്ന് പരസ്യമായി പറയാന്‍ അദ്ദേഹത്തിന് ഒരു മടിയും ഇല്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഇന്നുവരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാനും സാധിച്ചിട്ടില്ല. ആര്‍ക്കും എപ്പോഴും എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് പന്ന്യന്‍ രവീന്ദ്രന്‍.

Related Articles

Back to top button