വിജയം ഉറപ്പിച്ചു..പാലക്കാട് വീണ്ടും ഫ്‌ളക്‌സ്…
പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച് വീണ്ടും ഫ്ളക്സ്. ഉറപ്പാണ് പാലക്കാട് എന്ന തലക്കെട്ടോടെയാണ് പുതിയ ഫ്ളക്സ് .നേരത്തെ നിയുക്ത എംപിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ളക്സ് ആയിരുന്നു സ്ഥാപിച്ചത് .എന്നാൽ പൊലീസ് ഇത് നീക്കം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഫ്ളക്സ് സ്ഥാപിച്ചത്.
പൊൻപാറയിലുള്ള പാർട്ടി ഓഫീസ് പരിസരത്താണ് പുതിയ ഫ്ളക്സുള്ളത്. സിപിഐഎം ഉപ്പുകുളം ബ്രാഞ്ച് കമ്മറ്റിയാണ് ഫ്ളക്സ് വച്ചത്.ജൂൺ നാലിനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നത്. ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.