വിഗ്രഹമോഷ്ടാവ് എന്ന് വിളിച്ചു..അനിൽ ആൻ്റണിക്കും, കെ.സുരേന്ദ്രനുമെതിരെ നിയമനടപടി ഉടൻ…
അമ്പലപ്പുഴ: ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ഹാജരായി. ശോഭാ സുരേന്ദ്രൻ്റെ പരാതിയിൽ ചോദ്യം ചെയ്യലിനു വേണ്ടിയാണ് നന്ദകുമാർ ഹാജരായത്.സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് കേസ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ദല്ലാൾ നന്ദകുമാർ പറഞ്ഞു.കേസ് നിയമപരമായി നേരിടുമെന്നും നന്ദകുമാർ പറഞ്ഞു.ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ കഴക്കൂട്ടം ഡി.വൈ.എസ്.പിയും അന്വേഷണം നടത്തുന്നുണ്ട്.
താൻ ശോഭാ സുരേന്ദ്രനെതിരെയും, കെ.സുധാകരനെതിരെയും കോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. അനിൽ ആൻ്റണിയും, കെ.സുരേന്ദ്രനും തന്നെ വിഗ്രഹമോഷ്ടാവ് എന്ന് വിളിച്ചതിൽ നിയമനടപടിക്കൊരുങ്ങുകയാണെന്നും പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യലിനുശേഷം നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.