വിക്ടർ മരിച്ചു.. ശവപ്പെട്ടിയിലാക്കി കുഴിച്ചിട്ട്… വീണ്ടും ഉയിർത്തെഴുന്നേറ്റു….

വിക്ടർ മരിച്ചു.. വീണ്ടും ‘ഉയിർത്തെഴുന്നേറ്റു… സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ‘പച്ചമാമ’ ഉത്സവത്തിന് പോയതായിരുന്നു വിക്ടർ. ഇതിനിടയിൽ വിക്ടറും സുഹൃത്തും അൽപം മദ്യപിക്കാനും തുടങ്ങിയിരുന്നു. എന്നാൽ ആഘോഷത്തിനിടയിൽ മദ്യപിക്കുന്നതിന്റെ അളവ് കയ്യിൽ നിന്ന് പോയി. മദ്യപിച്ച് ലക്കുകെട്ട് അൽപ നേരം ഉറങ്ങാൻ കിടന്ന വിക്ടറിന്റെ ബോധവും പോയി. ഏറെ നേരം കഴിഞ്ഞിട്ടും വിക്ടർ ഉറക്കമുണരാതിരുന്നതോടെ അദ്ദേഹം മരിച്ചെന്നു കരുതി ശവസംസ്കാര ചടങ്ങുകളും ആരംഭിച്ചു.

ഉറങ്ങിക്കിടന്ന വിക്ടറിനെ ശവപ്പെട്ടിയിലാക്കി കുഴിച്ചിട്ട് പ്രാർത്ഥനയും നടത്തി എല്ലാവരും പിരിഞ്ഞുപോയി. ഏറെ നേരം കഴിഞ്ഞ് മൂത്രമൊഴിക്കാൻ ഉണർന്നപ്പോഴാണ് വിക്ടർ തനിക്ക് പറ്റിയ അപകടം തിരിച്ചറിഞ്ഞത്. താൻ മണ്ണിനടിയിൽ പെട്ടിക്കുള്ളിലാണ് ഇത്രനേരവും ഉറങ്ങിയതെന്ന് തിരിച്ചറിയാൻ വിക്ടറിന് അൽപം സമയമെടുത്തു. തിരിച്ചറിവ് വന്നതോടെ എല്ലാ ശക്തിയുമെടുത്ത് പെട്ടി പൊളിക്കാനായി ശ്രമം. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ശവപ്പെട്ടിയിൽ നിന്നും രക്ഷപ്പെടാൻ വിക്ടറിനായി. ചളിയും സിമന്റും പുരണ്ട നിലയിൽ മണ്ണിനടിയിൽ നിന്ന് കയറി വന്ന വിക്ടർ പ്രദേശത്തുള്ള ഒരാളുടെ സഹായത്തോടെയാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇവിടെയെത്തി നടന്ന കാര്യങ്ങൾ വിവരിച്ചു. ഉത്സവം ആഘോഷിക്കാൻ പോയ സ്ഥലത്തു നിന്ന് 80 കിലോമീറ്റർ അകലെയാണ് വിക്ടറിനെ കുഴിച്ചിട്ടതെന്ന് പിന്നീടാണ് മനസ്സിലായത്. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ. ബോധം നഷ്ടമായി ശവപ്പെട്ടിയിൽ കിടന്നതൊന്നും ഇയാൾക്ക് ഓർമയില്ല. തന്റെ കിടക്കയിൽ അനങ്ങാൻ കഴിയാതെ കിടക്കുകയാണെന്നായിരുന്നുവത്രേ വിക്ടർ കരുതിയത്. ബോളീവിയയിലാണ് സംബവം.

Related Articles

Back to top button