വിക്കറ്റ് കീപ്പിങ്ങിലും റെക്കോർഡിട്ട് ധോണി….

ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുമായി എം എസ് ധോണി. ടി20 ക്രിക്കറ്റില്‍ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ അര്‍ഹനായത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന ഐപിഎല്‍ മത്സരത്തില്‍ പൃഥ്വി ഷായെ പിടികൂടിയതോടെയാണ് ധോണി ഈ നേട്ടത്തിലെത്തിയത്. ഡല്‍ഹിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ 27 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയും സഹിതം 43 റണ്‍സ് അടിച്ചെടുത്തു. 11-ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്തിലാണ് പൃഥ്വിയെ ധോണി പിടികൂടിയത്.
മത്സരത്തില്‍ ചെന്നൈ 20 റണ്‍സിന്റെ പരാജയം വഴങ്ങിയിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (51) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തായത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്.

Related Articles

Back to top button