വാഹന പ്രേമികൾ വലിയ ആവേശത്തിൽ…. കിടിലൻ പഞ്ചുമായി തന്നെ ടാറ്റ എത്തുന്നതായി റിപ്പോർട്ടുകൾ…
തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റയിൽ നിന്നുള്ള രണ്ട് ജനപ്രിയ എസ്‌യുവി ഓഫറുകളാണ് ടാറ്റ നെക്‌സോണും പഞ്ചും. അപ്‌ഡേറ്റ് ചെയ്ത നെക്‌സോൺ മോഡൽ ലൈനപ്പ് കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു, വരും മാസങ്ങളിൽ പഞ്ച് അതിൻ്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റ് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ വിപണിയിലെത്തുന്നതിന് മുമ്പ്, പുതിയ 2024 ടാറ്റ പഞ്ചിൻ്റെ വേരിയൻ്റും ഫീച്ചർ വിശദാംശങ്ങളും ഓൺലൈനിൽ ചോർന്നിട്ടുണ്ട്.