വാഹനത്തിന് സൈഡ് കൊടുത്തില്ല….ഓട്ടോ ഡ്രൈവർക്ക് മർദ്ദനം…യുവാവ് പിടിയിൽ..

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് വയോധികനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമനാ(67) ണ് പരിക്കേറ്റത്. ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് സോമന്റെ പല്ലുകള്‍ കൊഴിഞ്ഞു. സംഭവത്തിൽ സോമനെ അക്രമിച്ച പുതിയങ്ങാടി പാനൂര്‍ വീട്ടില്‍ പ്രദീശനെ(44) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡില്‍ വച്ചാണ് സോമന് നേരെ ആക്രമണം ഉണ്ടായത്. റോഡരികില്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്തി വിശ്രമിക്കുകയായിരുന്നു സോമൻ. ഈ സമയം അതുവഴി വന്ന പ്രദീശൻ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എലത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സോമന്‍ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രദീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Related Articles

Back to top button