‘വാഹനത്തിന് സൈഡ് കൊടുത്തതല്ല, കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു…അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി…

ആനക്കാംപൊയിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസ് കാളിയമ്പലം എത്തുന്നതിനു മുമ്പുള്ള കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി. വണ്ടിക്ക് സൈഡ് കൊടുത്തതല്ല. മറ്റു വാഹനങ്ങളൊന്നും ആ നേരത്ത് വന്നിരുന്നില്ല. റോഡിന് വശത്തുള്ള കലുങ്കിൽ തട്ടിയാണ് ബസ് മറിഞ്ഞത്. ബസ്സിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യാത്രക്കാരി. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.

Related Articles

Back to top button