വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം..നിരവധിപേർക്ക് പരുക്ക്…
പാലക്കാട് കരിമ്പയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. പനയംപാടത്ത് സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.സ്വകാര്യ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ കാര്‍ ലോറിക്ക് പിറകിലും ഇടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.