വാഹനം വാടകയ്ക്ക് എടുത്ത് പണയം വയ്ക്കുന്ന കേസിലെ പ്രതി അറസ്റ്റിൽ…

അമ്പലപ്പുഴ: രാമങ്കരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പള്ളിക്കൂട്ടുമ്മ ഭാഗത്ത് കുന്നംകരി കളത്തിൽ വീട്ടിൽ ഷിജുവിന്റെ ഉടമസ്ഥതയിലുള്ള കാർ വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പാലക്കാട് സ്വദേശികൾക്ക് ഉടമസ്ഥൻ അറിയാതെ പണയം വെച്ച് കേസിലെ പ്രതി അറസ്റ്റിൽ. വാഴപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് മുന്നൂറ്റി നാൽപ്പത്തിൽ ചിറ വീട്ടിൽ രാജുവിൻ്റെ മകൻ രാജീവ് എം ആർ, (31) നെ ആണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം രാമങ്കരി ഇൻസ്പെക്ടർ പ്രദീപ് ജെ, സബ് ഇൻസ്പെക്ടർ ഷൈലകുമാർ, എ.എസ്.ഐ ബൈജു, സി.പി.ഒ മാരായ സുബാഷ്, മോബിൻ, അഭിജിത്ത്, മുഹമ്മദ് കുഞ്ഞ് എന്നിവർ അടങ്ങിയ സംഘമാണ് വാഴപ്പള്ളിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button