ഗ്യാപ്പ് റോഡില്‍ വീണ്ടും യുവാവിന്റെ സാഹസിക യാത്ര..നടപടിക്കൊരുങ്ങി എംവിഡി…
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്ര. ഇന്ന് രാവിലെ 7.45 ഓടെയാണ് ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് യുവാവ് കാറിന്റെ ഡോറില്‍ കയറിയിരുന്നു യാത്ര ചെയ്തത്. തെലുങ്കാന രജിസ്‌ട്രേഷന്‍ കാറിലാണ് സാഹസിക യാത്ര നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും ഗ്യാപ്പ് റോഡിലൂടെ യുവാക്കൾ സാഹസിക യാത്ര നടത്തിയിരുന്നു..പിന്നാലെ ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് അടക്കം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.വാഹനം മൂന്നാറില്‍ എത്തുമ്പോള്‍ പിടികൂടുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.