വാവ സുരേഷിന് പാമ്പ് കടിയേറ്റു.
കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂർഖനെ പിടിച്ച് ചാക്കിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ തോടയിലാണ് കടിച്ചത്. കുറച്ചുദിവസം മുമ്പ് വാവസുരേഷിനെ കാറപകടത്തിൽ പരിക്കേറ്റ ഇരുന്നു.