വയനാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപെട്ടു..പരുക്ക്…
ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ അപകടത്തിൽപെട്ടു. സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.പരുക്ക് ഗുരുതരമല്ല.വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.