വാദ്യമേളങ്ങളോടെ റോഡ് ഷോ… ബാങ്ക് വിളികേട്ടപ്പോൾ….
തൃശൂര്‍: പള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ട് വാദ്യമേളങ്ങളോടെയുള്ള സുരേഷ് ഗോപിയുടെ റോഡ് ഷോ നിര്‍ത്തിവെച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇന്ന് തൃശ്ശൂർ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ എത്തിയത്. റോഡ് ഷോ കേച്ചേരി പള്ളിയുടെ മുന്നിൽ എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. നോമ്പുതുറക്കാനുള്ള ബാങ്ക് വിളി കേട്ടപാടെ വാദ്യമേളങ്ങളടക്കം റോഡ് ഷോ ഏറെ നേരം നിർത്തിവെയ്ക്കുകയായിരുന്നു.