വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ..വനിതാ കോൺസ്റ്റബിൾ ബോധംകെട്ടു വീണു..വിസ്താരം നിർത്തിവെച്ചു…

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ.സ്വാതി മാലിവാൾ പരിക്കുകൾ സ്വയം ഉണ്ടാക്കിയതായിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി വികാരാധീനയായത്. ആരോപണം സ്വാതിയെ അപമാനിക്കാൻ ഉദ്ദേശിച്ചല്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ജാമ്യം മാത്രമാണ് തേടുന്നതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ബിഭവ് കുമാർ കോടതിയെ അറിയിച്ചു.

ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ‍‍‍ഡ്രോയിങ് റൂം മനഃപൂർവം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകൻ പറഞ്ഞു .അതേസമയം വിസ്താരം നടന്നുകൊണ്ടിരിക്കെ കോടതി മുറിക്കുള്ളിൽ ഒരു വനിതാ കോൺസ്റ്റബിൾ ബോധംകെട്ടു വീണു. തുടർന്ന് വിസ്താരം അൽപ്പനേരം നിർത്തിവയ്‌ക്കേണ്ടിവന്നു.കനത്ത ചൂട് മൂലമാണ് കോൺസ്റ്റബിൾ കുഴഞ്ഞ് വീണത്.

Related Articles

Back to top button