വാട്സാപ്പിൽ വീഡിയോ കോൾ… 49കാരന്റെ അശ്ലീല വിഡിയോ പകർത്തി…. യുവതിയുടെ മട്ടുമാറി…..
വാട്സാപ് വിഡിയോ കോളിനിടെ 49കാരന്റെ അശ്ലീല വിഡിയോ പകർത്തിയ യുവതി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി. വിഡിയോ കൂടുതൽ ആൾക്കാർക്ക് അയയ്ക്കുമെന്നും അയയ്ക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. 10,000 രൂപയാണ് യുവതി തട്ടിയെടുത്തത്.
ഫെയ്‌സ്ബുക്കിൽ റിക്വസ്റ്റ് അയച്ചാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. ഏപ്രിൽ 24ന് മൊബൈൽ നമ്പർ പങ്കിട്ടു. അര മണിക്കൂർ കഴിഞ്ഞപ്പോൾ വിഡിയോ കാൾ എത്തി. വിഡിയോയിൽ നഗ്നയായ വനിത അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുകയും ഇയാളോടും അതുപോലെ ചെയ്യാനായി ആവശ്യപ്പെടുകയുമായിരുന്നു. വിഡിയോ റെക്കോർഡ് ചെയ്‌തത് അറിയാതിരുന്ന ഇയാൾ വനിതയെ അനുസരിച്ചു. പിന്നീട്, വിഡിയോ അയച്ചശേഷം 5000 രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. 5000 രൂപ നൽകിയ ശേഷം വീണ്ടും 5000 രൂപ ആവശ്യപ്പെട്ടു. അപ്പോഴും പരാതിക്കാരൻ പണം നൽകി. പിന്നീട് 10,000 രൂപ ആവശ്യപ്പെട്ട് മൂന്നാമതും സമീപിച്ചപ്പോഴാണ് സംഭവം സഹോദരനെ അറിയിച്ച ശേഷം പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.