വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ദാരുണാന്ത്യം….

അടുക്കളയിലെ വാട്ടർ ഹിറ്റർ പൊട്ടിതെറിച്ചതിന്റെ ആഘാതത്തിൽ വീട് പൊളിഞ്ഞ് വീണതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. ജമ്മുവിലെ ബുദ്ഗാമിലാണ് വീട്ടിനുള്ളിലെ വാട്ടർ ഹീറ്റർ പൊട്ടി തെറിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചത് . അപകടം നടക്കുമ്പോൾ വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു വീട്ടുകാർ. പിന്നീട് രക്ഷാപ്രവർത്തകർ കെട്ടിട അവശിഷ്ഠങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് വീട്ടുടമസ്ഥനായ മൻസൂർ അഹമ്മദ് ദാറിന്റെ മൃത്ദേഹം കണ്ടെത്തിയത്. ഇയാളുടെ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button