വാടക കൊലയാളികളെ ഏർപ്പെടുത്തി ഭർത്താവിന്റെ മാതാവിനെയും പിതാവിനെയും കൊന്നു..യുവതി പിടിയിൽ….

ഭര്‍തൃ മാതാപിതാക്കളെ കൊന്ന കേസിൽ മരുമകൾ പിടിയിൽ .മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടകകൊലയാളികളെ ഏർപ്പെടുത്തിയ മിത്തൽ കുമാരിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഹിമത്നഗറിലെ രാം നഗർ സൊസൈറ്റിയിലെ വീട്ടിലായിരുന്നു സംഭവം നടന്നത് .കോൺസ്റ്റബിൾ വിക്രം സിംഗ് (65) ഭാര്യ മൻഹർ കുൻവർബ (62) എന്നി ​ദമ്പതികളാണ് കൊല്ലപ്പെട്ടത്. ​ദമ്പതികളെ കൊല്ലപ്പെടുത്താൻ മരുമകൾ മിത്തൽ കുമാരി വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.

വാടക കൊലയാളികൾക്ക് 10 ലക്ഷം രൂപ മിത്തൽ വാഗ്ദാനം ചെയ്തു.ഏപ്രിൽ 30 ന് ഉച്ചയ്ക്ക് മിത്തൽ കുമാരിയുടെ ഭര്‍ത്താവായ വനരാജ് സിംഗ് ജോലിക്ക് പോയപ്പോൾ അജ്ഞാതരായ രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി . വീട്ടിലെ ലോക്കറിൽ നിന്ന് 35 ലക്ഷം രൂപയും 42,25,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർന്നു . തുടർന്ന് ദമ്പതികളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.സംഭവത്തിന് ശേഷം ഇവർ ഓടി രക്ഷപെട്ടു .തുടർന്ന് വിവരം മിത്തൽ ഭർത്താവിനെ അറിയിക്കുകയായിരുന്നു .

തുടർന്ന് വനരാജ് സിംഗ് ആണ് പൊലീസിൽ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഇരട്ടക്കൊലപാതകത്തിൽ മരുമകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിച്ചിരുന്നു.അമ്മായിയമ്മയുടെ പെരുമാറ്റത്തിൽ മിത്തൽ കുമാരിക്ക് അത്യപ്തിയുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകവും കവർച്ചയും നടത്താൻ കരാർ കൊലയാളികളായ ഹെറ്റ് പട്ടേലിനും വിപുൽ സിങ്ങിനും 10 ലക്ഷം രൂപ നൽകുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button