വാടകവീട് അന്വേഷിക്കാനെത്തും… സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് സ്വയംഭോഗം….
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുകയും വീടിന്റെ ടെറസിൽ കൊണ്ടുപോയി സ്വയംഭോഗം ചെയ്യുകയും ചെയ്ത യുവാവിനെ തേടി പൊലീസ്. ഇയാളുടെ പ്രവൃത്തികൾ മുഴുവൻ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പൊലീസ് വലവിരിച്ചത്. വാടക വീട് അന്വേഷിക്കാനെന്ന വ്യാജേന എത്തുന്ന ഇയാൾ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുകയും സ്‌ത്രീകൾ കുളിക്കുന്നത് രഹസ്യമായി വീഡിയോ പകർത്തുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ വിധാനസൗധ ലേഔട്ടിലാണ് സംഭവം. രാജഗോപാൽനഗർ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.പ്രതിയെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. വീട്ടിൽ പുരുഷന്മാർ ഇല്ലാത്ത സമയത്താണ് ഇയാൾ എത്തുക. വാടകയ്ക്ക് താമസിക്കാൻ വേണ്ടി അന്വേഷിക്കാനിറങ്ങിയതാണെന്നാണ് ഇയാൾ സ്ത്രീകളോട് പറയുക. അകത്ത് കടന്നാൽ ശുചിമുറി ഉപയോഗിക്കണമെന്ന് പറയും. ശുചിമുറിയിലുള്ള അടി വസ്ത്രങ്ങൾ മോഷ്ടിക്കും. അടിവസ്ത്രങ്ങളും ബ്ലൗസുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഇയാൾ ബ്ലൗസ് മോഷ്ടിച്ച് ടെറസിന് മുകളിലെത്തി സ്വയംഭോഗം ചെയ്തത് ക്യാമറയിൽ പതിഞ്ഞതോടെ സംഭവം പുറത്തറിഞ്ഞു. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. വീഡിയോ പൊലീസിന് നൽകിയിട്ടുണ്ട്.