വാക്കുതർക്കത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു… അയൽവാസി….
പാലക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ. വെറ്റിലച്ചോല കോളനിയിലെ കണ്ണനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സനീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും ഭാര്യയുമായി സനീഷ് വഴക്കിട്ടതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സനീഷ് വഴക്കുണ്ടാക്കിയതിനെ തുടർന്ന് അമ്മ ശാന്തയും ഭാര്യ വിദ്യയും സമീപമുള്ള കണ്ണന്റെ വീട്ടിലെത്തി. തുടർന്ന് പിന്നാലെയെത്തിയ സനീഷ് വാക്കുതർക്കത്തിൽ ഏർപ്പെട്ടു.