വസ്തു തർക്കത്തെ തുടർന്ന് സ്ത്രീയെയും യുവാവിനെയും ആക്രമിച്ച പ്രതി പിടിയിൽ….
തിരുവനന്തപുരം ശ്രീകാര്യത്ത് സ്ത്രീയേയും,സഹായിയെയും ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പൗഡികോണം രശ്മി ഭവനിൽ രഞ്ചിത്തിനെയാണ് (39) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. പൗഡിക്കോണം, ഇലഞ്ഞിമൂട്, തെക്കതിനോട് ചേർന്നുള്ള വസ്തുവിൽ 25.6.2024 തീയതി ഉടമസ്ഥയും, ജോലിക്കാരനുമായി എത്തിയ സമയം അതിരു തർക്കത്തെ തുടർന്ന് വസ്തുവിന്റെ സമീപം താമസിക്കുന്ന ആളോട് വിവരം തിരക്കി.ഇതിൻ്റെ വിരോധത്താലാണ് പ്രതി പ്രകോപിതനായി വസ്തു നോക്കാൻ ഏൽപ്പിച്ച ആളെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തിയതായുംപോലീസ് പറഞ്ഞു.