വഴി തര്‍ക്കത്തെതുടര്‍ന്ന് സ്ത്രീയുമായി മൽപ്പിടുത്തം..വയോധികൻ മരിച്ചു….

വഴി തർക്കത്തെത്തുടർന്ന് അയൽവാസിയായ സ്ത്രീയുമായി ഉണ്ടായ മൽപിടുത്തത്തിനിടെ വയോധികന് ദാരുണാന്ത്യം . ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ സുരേന്ദ്രന്റെ അയൽവാസിയായ ദേവകി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തിന് ഇടയിലാണ് മരണം സംഭവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് വ്യക്തമാക്കി .

Related Articles

Back to top button