വഴിത്തർക്കം..സിപിഐ ബ്രാഞ്ച് സെക്രട്ടറി വയോധികയെ വെട്ടി പരിക്കേൽപ്പിച്ചു…
പാലക്കാട് വഴിത്തർക്കത്തെ തുടർന്ന് വയോധികയെ സിപിഐ ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി.അട്ടപ്പാടി സാമ്പാർ കോഡ് ഊര് നിവാസിയായ ഭഗവതിക്കാണ് വെട്ടേറ്റത്.സാമ്പാർ കോഡ് സിപിഐ ബ്രാഞ്ച് സെക്രട്ടറി നഞ്ചപ്പൻ ആണ് ഭഗവതിയെ വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം.ഊര് നിവാസികൾക്കായി നിർമ്മിച്ച പൊതുശ്മശാനത്തിലേക്കുള്ള വഴിയെ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഭഗവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ താനല്ല ഭഗവതിയെ വെട്ടിയതെന്നും സംഘർഷത്തിനിടെ ഭഗവതിയുടെ മകന്റെ കയ്യിലെ ആയുധം കൊണ്ടാണ് ഭഗവതിക്ക് പരിക്കേറ്റതെന്നും നഞ്ചപ്പൻ പറഞ്ഞു.