വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങി..ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ കണ്ടെത്തി…

തൃശ്ശൂർ ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചാവക്കാട് പൊലീസ് ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. 13ാം തീയതിയാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടു പോയത്. വീട്ടുകാർ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പോയത്. ഉടനെ തന്നെ ഗുരുവായൂർ എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു .അന്വേഷണത്തിനിടയിൽ ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഇവർ അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കയ്യിൽ നിന്നും പൈസ വാങ്ങി. മംഗലാപുരത്ത് നിന്നും ബംഗ്ലൂർക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ബാംഗ്ലൂരിൽ നിന്നും ഇവരെ കണ്ടെത്തുകയും പൊലീസ് നാട്ടിലെത്തിക്കുകയുമായിരുന്നു.

Related Articles

Back to top button