വളർത്തു നായ മരിച്ചതിന് പിന്നാലെ പന്ത്രണ്ട് വയസുകാരി ജീവനൊടുക്കി….

വളർത്തുനായയുടെ നഷ്ടം താങ്ങാനാവാതെ 12 വയസ്സുകാരി ജീവനൊടുക്കി .ആറാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .. നായ മരിച്ച ദിവസം മുതൽ കുട്ടി വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും ശരിയായി ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്‌തിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു .ഹരിയാനയിലാണ് സംഭവം നടന്നത് .

ഇന്നലെ വൈകിട്ട് അമ്മയും പെൺകുട്ടിയുടെ സഹോദരിയും വീട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന 12 വയസ്സുകാരി റൂമിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.തിരികെയെത്തിയപ്പോൾ അമ്മയാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്, ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.കഴിഞ്ഞ 3 മാസമായി പെൺകുട്ടി ഒരു നായ്ക്കുട്ടിയെ വളർത്തിയിരുന്നു .5 ദിവസങ്ങൾക്ക് മുൻപാണ് നായ മരിച്ചത് .അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടിയ്ക്ക് സങ്കടം സഹിക്കാനാകുന്നുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു .

Related Articles

Back to top button