വളര്‍ത്തുനായയെ ചെരുപ്പെറിഞ്ഞത് ചോദ്യം ചെയ്തു…ക്രൂര മർദ്ദനത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം……

കൊച്ചി: നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവര്‍ വിനോദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വീട്ടിലെ വളര്‍ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളായ അശ്വിനി ഗോള്‍ക്കര്‍, കുശാല്‍ ഗുപ്ത, ഉത്കര്‍ഷ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നാലുപേരും തപാല്‍ വകുപ്പിലെ ജീവനക്കാരാണ്.

Related Articles

Back to top button