വലിയതുറ കടല്‍പ്പാലം തകർന്നു…
തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലം തകർന്നു. ശക്തമായ തിരതള്ളലില്‍ കടല്‍പ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് 1959-ല്‍ പുനര്‍നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥലം സന്ദര്‍ശിക്കവെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.